ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഡേറ്റിംഗും ലിവിംഗ് ടുഗദറും പ്രശ്നങ്ങളാണോ?

ലിവിംഗ് ടുഗദർ  "ജീവിതം ഒരു ഒരാഘോഷമാണ്. വളരെ  കുറഞ്ഞ നാളുകളിൽ ഈ ഭൂമിയെന്ന സ്വർഗ്ഗത്തെ തൊട്ടറിയുവാനുള്ള വളരെ ചെറിയ ഒരവസരം   ! അതിനെ മനോഹരമാക്കിത്തീർക്കുവാൻ കഴിയുന്നില്ലങ്കിൽ പിന്നെ മനുഷ്യൻ വാക്കിനു തന്നെ എന്തർത്ഥം?" - ഒരുപ്രമുഖ സാഹിത്യകാരൻ്റെ വാക്കുകളാണ്. തീർച്ചയായും ആ ചിന്തകളേയും വാക്കിനേയും വേണമെങ്കിൽ നമുക്ക് മുഖവിലക്കെടുക്കാം, എടുക്കാതിരിക്കാം എന്തായാലും, അതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങൾ .   എങ്കിലും വളരെ ഹൃസ്വമായ ഈ ജീവിതത്തെ നിറഞ്ഞ സ്നേഹം കൊണ്ടും, സന്തോഷം കൊണ്ടും മനോഹരമായി തീർക്കുക എന്നതു മാത്രമാണ് മനുഷ്യൻ എന്ന രീതിയിൽ നമുക്ക് ചെയ്യുവാൻ കഴിയുക. പറഞ്ഞു വന്നത് ലിംഗിംഗ് ടുഗദർ എന്ന ഒരു ജീവിതക്രമത്തെക്കുറിച്ചാണ്. മേൽപ്പറഞ്ഞ വരികളുടെ സാക്ഷാത്ക്കാരങ്ങൾക്ക് , ഒരു പക്ഷെ ജീവിതത്തിൽ വളരെ ഭംഗിയായിത്തന്നെ, ചേർത്തു വെയ്ക്കാൻ കഴിയുന്നതും  മനോഹരമായ ആ വാക്കുകൾ കൊണ്ടു തന്നെയാകും! പക്ഷെ ആ മനോഹാരിതയെന്നത് എത്ര പേരുടെ ജീവിതത്തിൽ നിലനിന്നു കാണും? അല്ലങ്കിൽ ജീവിതത്തിൽ എല്ലാം ശാശ്വതമായി നിലനിൽക്കുമെന്നതിനും എന്താണൊരുറപ്പ്? യാതൊരുറപ്പുമില്ല. എന്നിട...

കള്ള് ചെത്തും അപ്രത്യക്ഷമാകുന്നുവോ?

  കള്ള് ചെത്ത്  അൽപ്പം പ്രായക്കൂടുതൽ ഉള്ളവരാണങ്കിൽ കള്ള് എന്ന് കേൾക്കുമ്പോൾ തന്നെ, കേരളത്തിൻ്റെ സമൃദ്ധമായ ഒരുപഴയകാലം ആരും പറയാതെതന്നെ ഓർമ്മകളിലേയ്‌ക്കൊടിയെത്തും. കേരളത്തിലെ കള്ളുഷാപ്പുകൾ നീണ്ടുപോകുന്ന ചുവന്ന ചെങ്കൽപ്പാതകളും , അതിന് ഒരു വശത്തുകൂടെ തെളിഞ്ഞൊഴുകുന്ന ചെറിയ തോടും, തൊട്ടപ്പുറത്തുള്ള പൊന്തക്കാടും, ചില ക്ഷേത്രങ്ങളോടു ചേർന്നുള്ള വലിയ അരയാൽത്തറയും, അവിടെ വെടിപറഞ്ഞും, പൊട്ടിച്ചിരിച്ചും അതിരാവിലെ വന്നുകൂടുന്ന വൃദ്ധജനങ്ങളുമെല്ലാം പഴയകാല ഗ്രാമത്തിൻ്റെ ഒളിമങ്ങാത്ത ഓർമ്മകളായിരുന്നു.  കള്ള് ചെത്ത്  പലപ്പോഴും ഈ ഓർമ്മകൾക്കിയിലൂടെയാകും, പഴയ ഓലമേഞ്ഞ കള്ളുഷാപ്പുകളും, ചെത്തുകാരനും, ചില നാടൻ വഴക്കുകളും, ബഹളങ്ങളുമൊക്കെയായി അവിടവിടെയൊക്കെയായി കാണാവുന്ന ചില പ്രായം ചെന്ന രസികൻ കള്ളുകുടിയൻമാരെയുമൊക്കെ കണ്ടുമുട്ടാനാവുക. ഒരുപക്ഷേ അക്കാലത്ത് ചില ചാരായ ഷാപ്പുകളെല്ലാം ഉണ്ടെങ്കിൽ കൂടി, കൂടുതലായി ആളുകൾ മദ്യപിക്കാൻ കയറുന്നത് കള്ളുഷാപ്പുകളിലായിരുന്നു. അക്കാലങ്ങളിൽ, പറമ്പിലും, പാടത്തുമൊക്കെയായി പൊരിവെയിലിൽ പണിയെടുത്ത് തളർന്നുവരുന്ന കൂലിത്തൊഴിലാളികളൊക്കെ കൂടുതലായും മദ്യപിക്കാനെത്തുക ഇത്തരം ...