ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Travel and Tourism And also sharing various social issues . www.vlcommunications.in
ഫീച്ചര്‍ ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ഡേറ്റിംഗും ലിവിംഗ് ടുഗദറും പ്രശ്നങ്ങളാണോ?
"ജീവിതം ഒരു ഒരാഘോഷമാണ്. വളരെ കുറഞ്ഞ നാളുകളിൽ ഈ ഭൂമിയെന്ന സ്വർഗ്ഗത്തെ തൊട്ടറിയുവാനുള്ള വളരെ ചെറിയ ഒരവസരം ! അതിനെ മനോഹരമാക്കിത്തീർക്കുവാൻ കഴിയുന്നില്ലങ്കിൽ പിന്നെ മനുഷ്യൻ എന്ന വാക്കിനു തന്നെ എന്തർത്ഥം?" - ഒരുപ്രമുഖ സാഹിത്യകാരൻ്റെ വാക്കുകളാണ്.
ലിവിംഗ് ടുഗദർ |
തീർച്ചയായും ആ ചിന്തകളേയും വാക്കിനേയും വേണമെങ്കിൽ നമുക്ക് മുഖവിലക്കെടുക്കാം, എടുക്കാതിരിക്കാം എന്തായാലും, അതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങൾ . എങ്കിലും വളരെ ഹൃസ്വമായ ഈ ജീവിതത്തെ നിറഞ്ഞ സ്നേഹം കൊണ്ടും, സന്തോഷം കൊണ്ടും മനോഹരമായി തീർക്കുക എന്നതു മാത്രമാണ് മനുഷ്യൻ എന്ന രീതിയിൽ നമുക്ക് ചെയ്യുവാൻ കഴിയുക.
പറഞ്ഞു വന്നത് ലിംഗിംഗ് ടുഗദർ എന്ന ഒരു ജീവിതക്രമത്തെക്കുറിച്ചാണ്. മേൽപ്പറഞ്ഞ വരികൾ ഒരു പക്ഷെ ജീവിതത്തിൽ വളരെ ഭംഗിയായിത്തന്നെ, ചേർത്തു വെയ്ക്കാൻ കഴിയുന്ന മനോഹരമായ ഒരിടം. !
പക്ഷെ ആ മനോഹാരിതയെന്നത് എത്ര പേരുടെ ജീവിതത്തിൽ നിലനിന്നു കാണും? അല്ലങ്കിൽ ജീവിതത്തിൽ എല്ലാം ശാശ്വതമായി നിലനിൽക്കുമെന്നുതന്നെ എന്താണൊരുറപ്പ്?
യാതൊരുറപ്പുമില്ല. എന്നിട്ടും എത്ര വസ്‌തുനിഷ്‌ഠമായാണ്, മനുഷ്യൻ സ്വന്തംജീവിതം പോലും മറച്ചുവെച്ച്, മറ്റുള്ളവരെ വ്യാഖ്യാനിക്കുവാനും, വിമർശിക്കുവാനുമായി ഇറങ്ങിപ്പുറപ്പെടുന്നത്.
പറഞ്ഞു വന്നത് വളരെ പെട്ടെന്ന് മാറിമറിയുന്ന ഒരു ലോക ജീവിതത്തേയും, മനുഷ്യ സംസ്ക്കാരത്തേയും കുറിച്ചാണ്. ലോകത്തിൽ ഏതുതരം മാറ്റങ്ങളുണ്ടായിട്ടുള്ളതും, മനുഷ്യജീവിതത്തിൻ്റെ സൗകര്യങ്ങൾക്കും, അതിനെക്കൂടുതൽ മനോഹരമാക്കുന്നതിനും വേണ്ടിയുള്ളതുമാണ്. അതുകൊണ്ട് അത്തരം സൗകര്യങ്ങളെ കണ്ടെത്തുകയും ഉചിതമായവ സ്വീകരിക്കുകയും, അല്ലാത്തതിനെ നിഷേധിക്കുകയും ചെയ്യുന്നതിൽ മറ്റുപലർക്കും എന്തിനാണിത്ര വേവലാതിയും, അസഹിഷ്ണുതയും...? പ്രത്യേകിച്ച് ഏതൊരു പ്രവൃത്തിയുടെയും പരിണിതഫലം അനുഭവിക്കേണ്ടത് ആ വ്യക്തി തന്നെയാണന്നിരിക്കേ.!
ഇക്കഴിഞ്ഞ ദിവസമാണ് ഒരു അന്യസംസ്ഥാന കീഴ് കോടതി ലിവിംഗ് ടുഗദർ സംബന്ധിച്ച ഒരു തർക്കത്തിൽ വലിയതരത്തിലുള്ള ഉത്കണ്ഠ രേഖപ്പെടുത്തിയതായി കണ്ടത്. കേരളത്തിലായാലും, ഇൻഡ്യയിലായാലും, ഭരണകൂടവും സമൂഹവും അംഗീകരിച്ചുകഴിഞ്ഞ ലിവിംഗ് ടുഗദറെന്ന തുറന്ന ജീവിത രീതിയെ കോടതി മാത്രം ഉത്കണ്ഠാപൂർവ്വം നോക്കിക്കാണുന്നത് എന്തിനാണന്ന് മനസ്സിലാകുന്നില്ല. വീട്ടുകാരും നാട്ടുകാരും സമുദായക്കാരും ചേർന്നുനിന്ന് അത്യാഡംബരങ്ങളോടെ നടത്തിയ എത്രയോ വിവാഹങ്ങളാണ്, പിൽക്കാലത്ത് ആത്മഹത്യയിലും, നിഷ്ഠൂരമായ കൊലപാതകങ്ങളിലും, വേർപിരിയലുമൊക്കെയായി അവസാനിച്ചത്. എന്നിട്ടും ഏതോപഴയകാല ദുരാചാരങ്ങൾപോലെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടും , കേട്ടിട്ടുപോലുമില്ലാത്ത മനുഷ്യരൊരുമിച്ച് ഒരുജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടണമെന്നവാശി ഈ ആധുനികകാലത്തും വെച്ചുപുലർത്തുന്നതിൻറെ സാംഗത്യം ഇപ്പോഴും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നുമില്ല.!
ഇന്ന് നിലവിലുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു മനുഷ്യനും വളരെ വ്യക്തമാകുന്ന ഒരു പ്രധാന കാര്യം എല്ലാറ്റിൻ്റേയും സുപ്രധാനമായ അളവുകോൽ എന്നത് പണം തന്നെയാണ്. ഒരു പക്ഷേ എത്രയൊക്കെ മുഖം മൂടിയണിഞ്ഞ് ആരെല്ലാം അത് അല്ല എന്നുതന്നെ, സ്ഥാപിക്കുവാൻ ശ്രമിച്ചാൽ പോലും.!
അതുകൊണ്ട് പരസ്പരം ഒരുമിക്കുവാൻ തീരുമാനിക്കുന്ന ഏതൊരു വ്യക്തിയും, പരസ്പരാശ്രിതത്വത്തിൻറെ പോലും ആവശ്യമില്ലാത്തവിധം സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന ഒരു സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വ്യത്യസ്ത മതവിഭാഗങ്ങളോ, സമുദായങ്ങളോ ആണങ്കിൽ.!
ലിവിംഗ് ടുഗദർ |
പ്രധാനമായും ലിവിംഗ് ടുഗദർ, അതല്ലങ്കിൽ വ്യത്യസ്ഥ സമുദായങ്ങളിൽ നിന്നുള്ള പ്രണയ വിവാഹങ്ങളായാലുമെല്ലാം, ഏവരും പറഞ്ഞുഭയപ്പെടുത്തുന്ന ഒരു പ്രധാന കാര്യം സമൂഹത്തിൻറേയും, വീട്ടുകാരുടേയും പിന്തുണ കിട്ടില്ലെന്നുള്ളതാണ്. ! യഥാർത്ഥത്തിൽ ഇതുവരെ കണ്ടുപോന്നിട്ടുള്ള വ്യത്യസ്ത സാഹചര്യങ്ങളും , അനുഭവങ്ങളും വെച്ചു പരിശോധിച്ചാൽ ഏതുതരം പിൻ തുണയാണ് ഇവർ അർത്ഥം വെയ്ക്കുന്നതെന്നതാണ് കാതലായ സംശയം. അപ്പോഴും മടിയിൽ കനമില്ലാത്തവനാണങ്കിൽ ഏതുതരം ജീവിതമായാലും ഒരുതരത്തിലുള്ള പിൻ തുണയും എവിടെനിന്നും ഒരിക്കലും, കിട്ടിയതായി പറഞ്ഞുകേട്ടിട്ടുമില്ല. പണ്ടുകാലത്തൊക്കെ ഗർഭധാരണ സമയം, പ്രസവാനന്തര ശിശ്രൂഷ ഇതെല്ലാമായിരുന്നു ബന്ധു സഹകരണം, എന്നെല്ലാമുള്ള മൂഢ വാക്കുകളിൽ പറഞ്ഞുനടന്ന് ഘോഷിച്ചിരുന്നത്. എന്നാൽ ഇന്ന് ആരുടെയും കാര്യത്തിൽ തലയിടുവാണോ, നോക്കുവാനോ പോലും സമയമില്ലാത്ത ഒരു കാലഘട്ടത്തിൽ ,അതിനെല്ലാം പ്രാപ്തമായ തരത്തിൽ ആശുപത്രി സംവിധാനങ്ങളും, ചുറ്റുപാടുകളുമെല്ലാം വളർന്നുകഴിഞ്ഞു.
എന്തായാലും മറ്റുള്ള ഏതുകാലത്തെ അപേക്ഷിച്ചും, നിത്യേനയെന്നോണം കുതിച്ചുയരുന്ന അനിയന്ത്രിതമായ ജീവിതച്ചെലവുകളുടെ ഇക്കാലത്ത്, സ്ത്രീപുരുഷ സമത്വം പ്രാവർത്തികമാകുന്നതോടൊപ്പം കുടുംബവും അതല്ലങ്കിൽ വ്യക്തിജീവിതച്ചെലവുകളും ഷെയർ ചെയ്യേണ്ടതായിട്ടുണ്ട്. ആരോഗ്യകരമായരീതിയിൽ വ്യക്തിബന്ധങ്ങൾ മുന്നോട്ടുപോകുന്നതിന് രണ്ടുപേർക്കും കൃത്യമായ ഒരു വരുമാന സ്രോതസ്സും ഉണ്ടാകേണ്ടതുണ്ടന്ന് നേരത്തേ സൂചിപ്പിക്കുവാനുണ്ടായ കാര്യവും ഇതുതന്നെ.
ഇതുവരെയുള്ള ചർച്ചകളിൽ, സ്വതന്ത്രമായ ഒരു ജീവിതരീതി പിൻതുടരുന്ന ലിവിംഗ് ടുഗദർ സംവിധാനത്തിൽ പരമപ്രധാനമായ ഒരുകാര്യം കുട്ടികളെ സംബന്ധിച്ചുള്ളതാണ്. ഒന്നുകിൽ പരസ്പരസ്വാതന്ത്ര്യം പങ്കിട്ടു ജീവിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ കുട്ടികൾ വേണ്ട എന്നൊരു തീരുമാനത്തിലേക്കോ, അതല്ല വേണമെന്നുള്ള അഭിപ്രായമുള്ളവരാണങ്കിൽ ബന്ധം നിയമപരമായി സാധുതയുള്ള രജിസ്ട്രേഷൻ നടത്തി മുന്നോട്ടുപോവുകയുമാണ് വേണ്ടെന്നു തോന്നുന്നു. കാരണം കുട്ടികളുടെ ഭാവി ജീവിതം ശോഭനമാക്കുന്നതിന് ഇത്തരം ഔപചാരികതകൾ വളരെയധികം പ്രാധാന്യമുള്ളതു തന്നെയാണ്. എന്തുതന്നെയായാലും ഒരുവ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ തന്നെയാണ് അയാളെ സംബന്ധിച്ചിടത്തോളം ജീവിതം മനോഹരവും, കൈപ്പേറിയതുമെല്ലാം ആക്കി തീർക്കുന്നത്.! അതിൽ ഏതുകാര്യവും ലീഗലാണോ, അൺലീഗലാണോ, സമൂഹം എങ്ങിനെകാണും ഇതിനൊന്നും അമിത പ്രാധാന്യവും നൽകേണ്ടതുമില്ല.കൂടാതെ ഇത്തരം ആശയങ്ങൾ കൂടുതൽ സ്വതന്ത്രവും, പുരോഗമനപരവുമായി ചിന്തിക്കുന്ന ഒരു തലമുറമാത്രമേ ചിന്തിക്കേണ്ടതായുമൊള്ളൂ എന്നതിനാൽ ഇത്തരം കാര്യങ്ങൾ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങൾക്കും, ഇഷ്ടാഅനിഷ്ടങ്ങൾക്ക് വിട്ടു നൽകുന്നതുമാകും കൂടുതൽ നല്ലതും .!
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍
നാരകം വീട്ടിൽ വളർത്തിയാൽ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
പ്രകൃതിജീവിതം ഒരു ബദൽ മാതൃക.
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍