നിങ്ങൾ ഡേറ്റിംഗിലാണോ ?
ഡേറ്റിംഗോ...? പണ്ട് മലയാളികൾ ഒരു ഞെട്ടലോടെ മാത്രം കേട്ടിരുന്ന വാക്കാണ് ഡേറ്റിംഗ്. എന്നാൽ ഇന്നോ...? ഇത്രത്തോളം സുപരിചിതമായ മറ്റൊരു വാക്ക് ചിലപ്പോൾ ഉണ്ടാകില്ല. കാരണം , നിരവധി പരസ്യ ആപ്ളിക്കേഷനുകൾ വഴിയും, പ്രചാരണങ്ങൾ വഴിയുമൊക്കെയായി അതിന് അത്രയേറെ പ്രചാരം കൈവന്നു കഴിഞ്ഞു.!
![]() |
| ഡേറ്റിംഗ് |
സത്യത്തിൽ എന്താണ് ഈ ഡേറ്റിംഗ്...? എത്രയോ വർഷങ്ങൾക്കുമുൻപേ തന്നെ വിദേശരാജ്യങ്ങളിലെല്ലാം വളരെ സാധാരണമായ രീതിയിലുള്ള ഒരു ഒത്തുചേരലിനുള്ള വാക്കായിട്ടാണ് ഡേറ്റിംഗിനെ കണ്ടിരുന്നത്. ഒരിക്കൽ, ഒരു വിദേശ സഞ്ചാരി പറഞ്ഞതുപോലെ, ഒരു വിദേശ രാഷ്ട്ര പര്യടനത്തിനിടയിൽ, അൽപ്പം മനോഹരമായി തോന്നിയ ഒരു റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുവാൻ വേണ്ടിയാണ് കയറിയത്. എന്നാൽ അവിടെ, തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്, ഓരോടേബിളിൻറേയും ഇരുവശവും വട്ടമിട്ടിരുന്ന അനേകം സുന്ദരന്മാരേയും, സുന്ദരികളേയുമാണ് .! അന്വേഷിച്ചപ്പോൾ ഇവരെല്ലാം സ്ഥിരമായി ഇവിടെ ഒത്തുകൂടുന്നവരും ഡേറ്റിംഗിലുള്ളവരുമത്രേ, മിക്കവാറുമുള്ള ദിനങ്ങളിൽ അവർ ഒത്തുചേരുകയും, കോഫിയോ, ഭക്ഷണമോ കഴിച്ച് പിരിയുകയും ചെയ്യുന്നു ചെയ്യും.
അവിടെയെല്ലാം, താൻ ഇഷ്ടപ്പെടുന്ന ഇണയെ തിരഞ്ഞെടുക്കുവാനും, കൂടുതൽ അടുത്തറിയാനുമുള്ള ഒരു സംവിധാനമെന്ന നിലയിൽ മാത്രമാണ് പലരും അതിനെ കാണുന്നത്. കൂടാതെ, ഇരുവരുടേയും, താത്പര്യങ്ങളും, കഴിവുകളും, സ്വഭാവ സവിശേഷതകളും എല്ലാം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാനും, നന്നായി വിലയിരുത്തുവാനുള്ള ഒരു അവസരവും.
ആദ്യ ഒന്നോരണ്ടോ വട്ടമുള്ള കൂടിക്കാഴ്ച്ചക്കുശേഷം ബന്ധം തുടരണമോ, വേണ്ടയോ എന്ന് നിശ്ചയിക്കുവാനുള്ള പൂർണ്ണസ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ടെന്നുള്ളതാണ് ഡേറ്റിംഗ് മുഖ്യ ആകർഷണീയത.! എന്നുമാത്രമല്ല. പരസ്പരമുള്ള വിശ്വാസവും , സ്വാതന്ത്ര്യവും, ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ വളരെ മനോഹരവും, മധുരതരവുമായ ബന്ധവും വളർത്തിയെടുക്കാനും ഇതുവഴി സാധിക്കും.
എന്തായാലും ഇതിൽ ഏറ്റവും, പ്രധാനമായിട്ടുള്ളത്, ഒരേ തരത്തിലുള്ള ആശയങ്ങളും, ചിന്തകളും, ജീവിതസങ്കൽപ്പങ്ങളുള്ളവരാണ് കണ്ടുമുട്ടുന്നതെങ്കിൽ , തീർച്ചയായും അവരെ അത്രമാത്രം, വലിയൊരു ഭാഗ്യം തന്നെയാകും .മാത്രമല്ല, ചിലർക്കെങ്കിലും , ഒരുപക്ഷേ, ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായ പല ഉയർച്ചകൾക്കുമുള്ള വാതിൽ തുറന്നു കൊടുക്കുകയും ചെയ്യും.
പ്രധാനമായും, പലപ്പോഴും ഏതൊരു വ്യക്തിയുടെയും, ഉയർന്ന താഴ്ച്ചകൾക്കു പിന്നിലും, മറ്റേതെങ്കിലും, ഒരു പ്രത്യേക ശക്തിയുടെ സ്വാധീനമുണ്ടാകാറുണ്ട്. അത് ചിലപ്പോൾ, ഏതെങ്കിലും ഒരു വ്യക്തിയോ, സാഹചര്യമോ, ചിന്തകളോ, താത്പര്യങ്ങളോ അങ്ങിനെന്തുമാകാം.
അങ്ങിനെ പരസ്പരം തിരിച്ചറിയപ്പെട്ട വ്യക്തികളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാനും, അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് കൂടുതൽ പരിപോഷിപ്പിക്കുവാനും സഹായിക്കുവാനും ഒരാളുകൂടി ഒരളുണ്ടാവുക എന്നതും, ജീവിതത്തിലെ വളരെ പ്രകാശപൂർണ്ണവും, മനോഹരമായ ഒരു അവസ്ഥയിലേയ്ക്കു തന്നെയാകും ഈവരേയും കൂട്ടിക്കൊണ്ടുപോകുന്നതും.
ഇങ്ങിനെ വളരെയധികം ചേർന്നുനിൽക്കുവാൻ കഴിയുന്ന വ്യക്തികളുമായാണ് ഡേറ്റിംഗിൽ ഇടപെടുന്നതെങ്കിൽ, തീർച്ചയായും, അത് വളരെ മെച്ചപ്പെട്ടതും ആനന്ദകരവും, അനുഭൂതിദായകവുമായ ഒരു ഭാവി ജീവിതത്തിലേയ്ക്ക് തന്നെ ഓരോ വ്യക്തിയേയും കൈപിടിച്ചുയർത്തും.
എന്നാൽ നിർഭാഗ്യകരമെന്നുപറയട്ടെ. ചിലപ്പോഴെങ്കിലും പലരും ഇത് ഒരു താത്ക്കാലിക സൗകര്യങ്ങളും, സുഖങ്ങൾക്കും വേണ്ടി മാത്രമുള്ള ഒരു കുറുക്കുവഴിയായും തിരഞ്ഞെടുക്കാറുണ്ട്.
![]() |
| ഡേറ്റിംഗ് മലയാളം |
ഇങ്ങിനെയൊക്കെപ്പറയുമ്പോൾ, പലരും സ്ഥിരമായി ചോദിക്കുന്ന ഒരുചോദ്യമുണ്ട്. "നമുക്ക് ഒരാളുടെ ഉള്ളിൽ കയറി നിന്ന് നോക്കാൻ പറ്റുമോ?" അല്ലങ്കിൽ അയാൾ ഏതുതരക്കാരനാണന്ന് എങ്ങിനെ തിരിച്ചറിയും...?
- തീർച്ചയായും ന്യായമായ ഒരുചോദ്യം തന്നെയാണത് - ഏതൊരു വ്യക്തിയേയും ഒരുപരിധിക്കപ്പുറം ആർക്കും മനസ്സിലാക്കുവാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു വ്യക്തിയെന്തെന്ന് ഏകദേശ ധാരണയിലെത്താൻ ചില കുറുക്കുവഴികളുണ്ട്.
മുഖ്യമായും ഏതൊരാളേയും, നേരിൽ കാണുന്നതിനും മുൻപ് എന്തായാലും ചില എഴുത്തുകുത്തുകളോ, സന്ദേശങ്ങളോ ഒക്കെ തീർച്ചയായും കൈമാറിയിരിക്കും.അതിനിടയിൽ നമുക്കു താത്പര്യമുള്ള ഏതെങ്കിലും ഒന്ന്. വിഷയത്തെ കുറിച്ച് ആ വ്യക്തിയുടെ അഭിപ്രായം ആരാഞ്ഞു നോക്കുക. തീർച്ചയും അതിനുള്ള ഒരേയൊരു മറുപടിയിൽ നിന്നുമാത്രം അയാളുടെ വ്യക്തിത്വവും, അഭിരുചിയും, താത്പര്യവും, നിലപാടുകളുമെല്ലാമെന്തെന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും.
അതല്ലങ്കിൽ ഇഷ്ടമുള്ള ഗാനങ്ങൾ, വായിച്ചിട്ടുള്ള പുസ്തകങ്ങൾ, രാഷ്ട്രീയം ഇതെല്ലാം ഒരു വ്യക്തിയെ തരംതിരിച്ചെടുക്കുവാൻ പെട്ടെന്നുള്ള മാർഗ്ഗങ്ങളായും സ്വീകരിക്കാം.
സോഷ്യൽ മീഡിയയിൽ തന്നെ ഇത്തരം ആരോഗ്യകരമായ ഒരുപാട് നല്ല ബന്ധങ്ങളും ഉണ്ടായിട്ടുമുണ്ട്.. ചിലർ പങ്കിടുന്ന ആശയങ്ങൾ, കുറിപ്പുകൾ, കവിതകൾ, ഗാനങ്ങൾ ഇതെല്ലാം മറ്റൊരാളെ പ്രചോദിപ്പിക്കുകയും. അവർ പരസ്പരം പരിചയപ്പെടുത്തി, പിന്തുടരുകയും , പിൽക്കാലത്ത് അത് വളരെ ശക്തമായ ബന്ധങ്ങളായി തീർന്ന നിരവധി സംഭവങ്ങളുമുണ്ട്.
എന്തായാലും, കേരളത്തിലെന്നല്ല ഇൻഡ്യയിൽ തന്നെ സാംസ്കാരികമായും, ഉയർന്ന ജീവിത നിലവാരവും, അവബോധവും വെച്ചുപുലർത്തുന്ന ഒരുപാട് മനുഷ്യർ ഇത്തരം ജീവിതരീതികൾ ഇഷ്ടപ്പെട്ടു, അതിൻറെ സാദ്ധ്യതകൾ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. അബദ്ധം തന്നെ ഇന്ന് വളരെ പ്രചാരമുള്ള പലഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾക്കും കൂടുതൽ ആവശ്യമുള്ളതും ഇൻഡ്യയിൽ നിന്നുതന്നെ.
എങ്കിലും, ഇതിനെക്കുറിച്ചുള്ള ആശങ്കകളും, ലിവിംഗ് ടുഗദർപോലുള്ള ജീവിതരീതികളേയും കുറിച്ച് ഇപ്പോഴും സമൂഹത്തിൽ പലരീതിയിലുള്ള സംശയങ്ങളും, ആശയക്കുഴപ്പങ്ങളും ഉണ്ട്. കാരണം ഇതിൻറെ ഒരുപാടു നല്ല വശങ്ങൾപറഞ്ഞു പോകുമ്പോഴും,, ദൂഷ്യവശങ്ങൾ കൂടി ചർച്ചചെയ്യപ്പെടേണ്ടതായുണ്ട്. അത് തീർച്ചയായും ഇത്തരം ബന്ധങ്ങളിലൂടെ കടന്നുപോയവരുമായി മാത്രം സംസാരിച്ച് രൂപീകരിച്ചടുക്കപ്പെടേണ്ടതും, ഓരോരുത്തരുടെയും ജീവിതവീക്ഷണങ്ങളുമായി ചേർത്തുവെക്കേണ്ടതും മാത്രമാണ്.


Comments