ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

Privacy Policy

സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കുന്നു. സേവനം ഉപയോഗിക്കുന്നതിലൂടെ, ഈ സ്വകാര്യതാ നയത്തിന് അനുസൃതമായി വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങൾ സമ്മതിക്കുന്നു. വ്യാഖ്യാനവും നിർവചനങ്ങളും വ്യാഖ്യാനം ആദ്യ അക്ഷരം വലിയക്ഷരമാക്കിയിരിക്കുന്ന വാക്കുകൾക്ക് താഴെപ്പറയുന്ന വ്യവസ്ഥകളിൽ അർത്ഥങ്ങൾ നിർവചിച്ചിരിക്കുന്നു. ഏകവചനത്തിലോ ബഹുവചനത്തിലോ ഉണ്ടോ എന്നത് പരിഗണിക്കാതെ, താഴെപ്പറയുന്ന നിർവചനങ്ങൾക്ക് ഒരേ അർത്ഥമായിരിക്കും. നിർവചനങ്ങൾ ഈ സ്വകാര്യതാ നയത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി *അക്കൗണ്ട് എന്നാൽ ഞങ്ങളുടെ സേവനമോ സേവനത്തിന്റെ ഭാഗങ്ങളോ ആക്‌സസ് ചെയ്യുന്നതിനായി നിങ്ങൾക്കായി സൃഷ്‌ടിച്ച ഒരു അദ്വിതീയ അക്കൗണ്ട് എന്നാണ് അർത്ഥമാ...

മൂന്ന് സെൻറിലെ 1300 സ്ക്വയർ ഫീറ്റ് വീട്

  ഇൻറർ ലോക്ക് ബ്രിക്ക് ഹൗസ് 1300 ചതുരശ്ര അടി   എറണാകുളം ജില്ലയിലെ ചേരാനല്ലൂരിലാണ് മൂന്ന് സെൻറിൽ, ഈ വീട് . ആകെയുള്ള സ്ഥലത്ത് ഉണ്ടായിരുന്ന വലിയ ഒരു കിണറും കഴിഞ്ഞ് ബാക്കിയുള്ള രണ്ട് സെൻറിൽ പണികഴിപ്പിച്ച 1300 സ്ക്വയർ ഫീറ്റിലാണ് മനോഹരമായ ഈ ഇൻറർലോക്ക് ഇഷ്ടിക വീട്.  നാല് മുറികളും ഓപ്പൺ കിച്ചനും, രണ്ടു ടോയ് ലറ്റോടും കൂടിയ ഈവീടിൻ്റെ ചിലവ് 22 ലക്ഷം രൂപ.   വീടിനോട് ചേർന്ന് തന്നെ, കല്ലുപാകിയ വലിയൊരു കിണർ ഉള്ളതിനാൽ , അത് അവിടെ നിന്നും നീക്കം ചെയ്യാതെ തന്നെ തറ കെട്ടുന്നതിനുവേണ്ടി കുറച്ച് പണം, ഏകദേശം മൂന്ന് ലക്ഷം രൂപയോളം ആ ഇനത്തിൽ ചിലവായി. റോഡിൽ നിന്ന് വീട് നിർമ്മാണസ്ഥലത്തേക്കുള്ള ദൂരം അൽപ്പം കൂടുതലായതിനാൽ കൂലിച്ചിലവ് ഇനത്തിലും പ്രതീക്ഷിച്ചതിലും ബജറ്റ് അൽപ്പം കൂടുതലാവുകയും, സ്ക്വയർഫീറ്റ് 1500 എന്നലക്ഷ്യത്തിൽ നിന്ന് മാറിപ്പോവുകയും ചെയ്തു.      മറ്റ് ഇൻറർലോക് ഇഷ്ടിക വീട്ടിൽ നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഏകദേശം ഏഴ് അടി പൊക്കത്തിൽ ഭിത്തിയിൽ നിറയെ ഒട്ടിച്ചിരിക്കുന്ന സിറാമിക് ടൈലുകളാണ്.  രണ്ട് കാര്യങ്ങളാണ് ടൈലുകൾ ഒട്ടിക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറയു...

ചതുപ്പിലും നിർമ്മിക്കാം ഇ-ക്യൂബ് വീടുകൾ

ഇ - ക്യൂബ് വീടുകൾ ഇ-ക്യൂബ് വീടുകൾ ഇത്, ആദ്യമായി കേൾക്കുകയായിരുന്നു. വളരെ, ചിലവുകുറഞ്ഞതും, പ്രകൃതി ചൂഷണം ഇല്ലാതായതും, കനത്തചൂടിനെ പ്രതിരോധിച്ച്, വീടിന് ഉൾവശം നല്ല രീതിയിൽ തണുപ്പ് നിലനിർത്താനും കഴിയുന്ന മികച്ചരീതിയിലുള്ള ഒരു നിർമ്മാണ രീതിയാണ് ഇ -ക്യൂബ് വീടുകളുടേത്. കാഴ്ച്ചയിൽ മറ്റേത് വീടുകളും പോലെ തോന്നിപ്പിക്കുമെങ്കിലും, ഇതിൻ്റെ ഭിത്തികളെല്ലാം എയർ പോക്കറ്റുകളാൽ നിർമ്മിതമാണ്. ഒറ്റനോട്ടത്തിൽ വൈദ്യുതി തൂണുകൾ പോലെയും, ഉൾവശം പൊള്ളയായതുമായ ബാറ്ററി ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഇതിൻ്റെ നിർമ്മാണം. വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുൻപേ പ്രചാരത്തിലുള്ള ഈ വീടുകൾ, നമുക്ക് ഒരുപക്ഷേ അത്ര പരിചിതമാകാൻ വഴിയില്ല. നിർമ്മാണരീതി   നേരത്തേ പറഞ്ഞ, ഉൾവശം പൊള്ളയായ ബ്ലോക്കുകൾ, ആവശ്യമായ അളവുകളിൽ മുറിച്ച് കൊണ്ടുവന്ന്, സൈറ്റുകളിൽ ചെറിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് വീടുകൾ നിർമ്മിക്കുന്നത്. അതിനാൽ, വീടുനിർമ്മാണത്തിനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ക്രയിൻ കയറി വരുവാനുള്ള സൗകര്യം ഉണ്ടാകണമെന്നുമാത്രം.  ക്രയിൻ ഉപയോഗിച്ചുള്ള നിർമ്മാണ രീതി ആയതുകൊണ്ട് ഇതിന് അധികം തൊഴിലാളികൾ ആവശ്യമില്ല എന്നതാണ് ഇതിൻ്റെ മുഖ്യ പ്രത്യേകത. അതിനാൽ...