Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
മൂന്ന് സെൻറിലെ 1300 സ്ക്വയർ ഫീറ്റ് വീട്
ഇൻ്റർ ലോക്ക് ബ്രിക്ക് ഹൗസ് 1300 ചതുരശ്ര അടി |
എറണാകുളം ജില്ലയിലെ ചേരാനല്ലൂരിലാണ് മൂന്ന് സെൻറിൽ, ഈ ഹൗസും, കിണറും കഴിഞ്ഞ് ബാക്കിയുള്ള രണ്ട് സെൻറിൽ പണികഴിപ്പിച്ച 1300 സ്ക്വയർ ഫീറ്റിലെ മനോഹരമായ ഈ ഇൻറർലോക്ക് ഇഷ്ടിക വീട്. നാല് മുറികളും ഓപ്പൺ കിച്ചണും, രണ്ടു ടോയ് ലറ്റോടും കൂടിയ ഈവീടിൻ്റെ ചിലവ് 22 ലക്ഷം രൂപ. വീടിനോട് ചേർന്ന് കല്ലുപാകിയ വലിയൊരു കിണർ ഉള്ളതിനാൽ തറ കെട്ടുന്നതിനുവേണ്ടി കുറച്ച് പണം, ഏകദേശം മൂന്ന് ലക്ഷം രൂപ ആ ഇനത്തിൽ ചിലവായി റോഡിൽ നിന്ന് വീട് നിർമ്മാണസ്ഥലത്തേക്കുള്ള ദൂരം അൽപ്പം കൂടുതലായതിനാൽ കൂലിച്ചിലവ് ഇനത്തിലും പ്രതീക്ഷിച്ചതിലും ബജറ്റ് അൽപ്പം കൂടുതലാവുകയും, സ്ക്വയർഫീറ്റ് 1500 എന്നലക്ഷ്യത്തിൽ നിന്ന് മാറിപ്പോവുകയും ചെയ്തു.
മറ്റ് ഇൻറർലോക് ഇഷ്ടിക വീട്ടിൽ നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഏകദേശം ഏഴ് അടി പൊക്കത്തിൽ ഭിത്തിയിൽ നിറയെ ഒട്ടിച്ചിരിക്കുന്ന സിറാമിക് ടൈലുകളാണ്. രണ്ട് കാര്യങ്ങളാണ് ടൈലുകൾ ഒട്ടിക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പറയുന്നു. ഒന്നാമതായി കോവിഡ് പോലെ മാറിയ സാഹചര്യങ്ങളിൽ സിറാമിക് ടൈലുപോലുള്ള മിനുസമുള്ള പ്രതലങ്ങളിൽ രോഗാണുക്കൾ പോലുള്ളവ ഒന്നും പറ്റിപ്പിടിച്ചിരിക്കില്ലന്ന തിരിച്ചറിവും. രണ്ടാമതായി സിമൻറുപോലുള്ള വസ്തുക്കളിൽ നിന്നുള്ള ചൂടിൻറെ വ്യാപനം തടയുവാൻ കഴിയുമെന്നതും,. അതുപോലെ തന്നെ വർഷാവർഷം ചെയ്യേണ്ടിവരുന്ന പെയിൻറിംഗ് ജോലികൾക്കായുള്ള ചിലവും.ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും ഇതിൻ്റെ പ്രത്യേകതയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു..
മാത്രമല്ല ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് ഏകദേശം 40 - 50 രൂപയോളം ഒരു സ്ക്വയർഫീറ്റ് സിമൻ പ്ലാസ്റ്ററിംഗിന് വേണ്ടിവരുമ്പോൾ, സിറാമിക് ടൈലുകൾ ഉപയോഗിക്കുമ്പോൾ മിനിമം പത്ത് രൂപയെങ്കിലും ഈ ഇനത്തിൽ ലാഭിക്കുവാൻ കഴിയുമെന്നാണ്, ടൈൽ അറ്റകുറ്റപ്പണിക്കാരൻ കൂടിയായ വീട്ടുടമയുടെ പക്ഷം.
രണ്ട് ബെഡ് റൂം, ടോയ് ലറ്റ്, ഓപ്പൺകിച്ചൺ, ഹാൾ, സിറ്റൗട്ട് എന്നിവ ഉൾപ്പെടുന്ന നില 750 ഉം, രണ്ട് ബെഡ് റൂമും, ഒരു ബാത്ത് റൂമും, രണ്ട് ബാൽക്കണിയും കൂടിയ മുകൾ നില 550 സ്‌ക്വയർ ഫീറ്റിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ വീട് വാടകക്ക് നൽകാമെന്ന ലക്ഷ്യത്തോടെ മുകൾ നിലയിൽ ഗോവണിയോട് ചേർന്നുള്ള കുറച്ചു സ്ഥലം ഓപ്പൺ കിച്ചൺ എന്ന സങ്കൽപ്പത്തിൽ സ്ലാബുകൾ വാർത്ത ഒഴിച്ചിട്ടുണ്ട്
ചൂടിനെ പ്രതിരോധിക്കുന്നതും, ഒപ്പം ചിലവുകുറഞ്ഞതുമായ അന്വേഷണങ്ങൾക്കൊടുവിലാണ് അദ്ദേഹം ഇൻറർലോക്ക് ഇഷ്ടിക വീട് എന്ന സങ്കൽപ്പത്തിലേക്കെത്തിയത്. മുകൾ നിലയിലെ വിശാലമായ രണ്ട് ബാൽക്കണികളാണ് ഈവീടിൻറെ മുഖ്യ ആകർഷണം. വളരെ കുറഞ്ഞ സ്ഥലത്ത് നിർമ്മിച്ച വീടായതിനാൽ മുറിയിൽ നിന്നും പുറത്തിറങ്ങി പുറം കാഴ്ചകളും, നല്ലകാറ്റും, മഴയുമെല്ലാം ആസ്വദിച്ച് ഇരിക്കുവാൻ കഴിയുന്ന രീതിയിൽ കിഴക്കും, പടിഞ്ഞാറുമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
അതുപോലെ തന്നെയാണ് ഓപ്പൺ കിച്ചൺ നിർമ്മിച്ചിരിക്കുന്ന കാര്യത്തിലും. വീട്ടുകാരും, വീട്ടുകാരും ജോലിക്കാരായതിനാൽ, വീട്ടിൽ ഏതെങ്കിലും അതിഥികൾ വന്നാൽ തന്നെ അധികം സമയംപാഴാക്കാതെതന്നെ അത്യാവശ്യം കുശലാന്വേഷണവും, ഒപ്പം പാചകവും നടത്താമെന്നതാണ് ഇതിൻ്റെ ഒരുമെച്ചം.
അടുക്കളയോട് ചേരുന്ന ഹാളിൽ, ബാത്ത് റൂമിനോട് ചേർന്ന് മുകളിലേക്കുള്ള ഗോവണിനിർമ്മിച്ചിരിക്കുന്നു. ഗോവണിയുടെ പ്രധാന പ്രത്യേകത അത് സ്റ്റീൽ സ്ക്വയർട്യൂബുകളും, മരവും മാത്രം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു എന്നതാണ്. സ്ക്വയർ ട്യൂബ് ഉപയോഗിച്ച് നിർമ്മിച്ച ഫ്രൈമിൽ, മഹാഗണി മരംഉപയോഗിച്ചുള്ള പലകയും കൈവരിയും പിടിപ്പിച്ചിരിക്കുന്നു. മൂന്നു ദിവസം കൊണ്ടു നിർമ്മിച്ച സ്റ്റെയർ കെയ്‌സിന് വെറും പതിനായിരം രൂപ മാത്രമാണ് നിർമ്മാണച്ചിലവ്. കൂടാതെ മറ്റേതെങ്കിലും അവസരങ്ങളിൽ സ്റ്റെയർ കെയ്സ് മാറ്റിസ്ഥാപിക്കാമെന്ന സൗകര്യവും, തീരെ കുറഞ്ഞ സ്ഥല സൗകര്യമുള്ളവർക്ക്, കോൺ ക്രീറ്റിനെ അപേക്ഷിച്ച് പൊളിക്കുന്നവേസ്റ്റ് സൗകര്യപ്രദമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുവാൻ കഴിയുമെന്നതും ഈ നിർമ്മാണത്തിൻ്റെ ഒരു പ്രത്യേകതയാണ്.
അതുപോലെ തന്നെ വയറിംഗ്, പ്ലംബിംഗ് ജോലികൾക്കും, മികച്ച നിലവാരമുള്ളതും, എന്നാൽ താരതമ്യേന വിലക്കുറവുള്ളതുമായ പ്ലാസ്റ്റിക് ടാപ്പുകളും, ലൈറ്റ് ഫിറ്റിംഗ്സുകളുമെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഏതായാലും ഈ വീട് സന്ദർശിച്ച് ഇറങ്ങുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസ്സിൽ ഒന്നു തെളിഞ്ഞത്. ഒന്ന്. അവനവൻ്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ രീതിയിൽ വീടു നിർമ്മിക്കുക. രണ്ട് നമ്മുടെ താത്പര്യങ്ങൾ, നമ്മുടെ ബജറ്റിലും ഒതുങ്ങുന്നരീതിയിൽ, പൂർണ്ണമായും കോൺട്രാക്ടറുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതെ, വീട് നമ്മുടേതാണ്, അവിടെ ദീർഘകാലം താമസിക്കേണ്ടത് നമ്മളാണന്നും, പണം നമ്മുടേതാണന്നുമായ ബോദ്ധ്യത്തിൽ വീടു നിർമ്മിക്കുക. ഈ രണ്ടുകാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചാൽ നിർമ്മാണത്തിൻ്റെ സാങ്കേതിക വശങ്ങൾ പറഞ്ഞോ.. മറ്റേതെങ്കിലും കാര്യങ്ങളാലോ നമ്മുടെ കീശയിലുള്ള പണം ബുദ്ധിപരമായി തട്ടിയെടുക്കുവാനോ ആർക്കും കഴിയാത്തവിധം, നിർമ്മാണത്തിനുശേഷവും, സന്തോഷത്തോടെയും, ബാദ്ധ്യതകളില്ലാതെയും, മനസ്സമാധാനത്തോടെയും കുറേക്കാലം താമസിക്കാം. എന്നതു തന്നെയാണ് ഇത്രയും കാലത്തെ അനുഭവങ്ങളിൽ നിന്നും വായിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുള്ളത്.
- Get link
- X
- Other Apps
Comments