Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ചതുപ്പിലും നിർമ്മിക്കാം ഇ-ക്യൂബ് വീടുകൾ
ഇ-ക്യൂബ് വീടുകൾ |
ഇ-ക്യൂബ് വീടുകൾ,... അത് ആദ്യമായി കേൾക്കുകയായിരുന്നു.ചിലവുകുറഞ്ഞതും, പ്രകൃതി ചൂഷണം ഇല്ലാത്തതും, ചൂടിനെ പ്രതിരോധിച്ച്, വീടിന് ഉൾവശം നല്ല രീതിയിൽ തണുപ്പ് നിലനിർത്താനും കഴിയുന്ന മികച്ചരീതിയിലുള്ള ഒരു നിർമ്മാണ രീതിയാണ് ഇ-ക്യൂബ് വീടുകളുടേത്.
നിർമ്മാണം.
കാഴ്ച്ചയിൽ വൈദ്യുതി തൂണുകൾ പോലെയും, ഉൾവശം പൊള്ളയായതുമായ ബാറ്ററി ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഇതിൻ്റെ നിർമ്മാണം. വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുൻപേ പ്രചാരത്തിലുള്ള ഈ വീടുകൾ, നമുക്ക് ഒരുപക്ഷേ അത്ര പരിചിതമാകാൻ വഴിയില്ല.
നേരത്തേ പറഞ്ഞ, ഉൾവശം പൊള്ളയായ ബ്ലോക്കുകൾ, ആവശ്യമായ അളവുകളിൽ മുറിച്ച് കൊണ്ടുവന്ന്, സൈറ്റുകളിൽ ചെറിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് വീടുകൾ നിർമ്മിക്കുന്നത്. അതിനാൽ, വീടുനിർമ്മാണത്തിനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ക്രയിൻ കയറി വരുവാനുള്ള സൗകര്യം ഉണ്ടാകണമെന്നുമാത്രം.
ക്രയിൻ ഉപയോഗിച്ചുള്ള നിർമ്മാണ രീതി ആയതുകൊണ്ട് ഇതിന് അധികം തൊഴിലാളികൾ ആവശ്യമില്ല എന്നതാണ് ഇതിൻ്റെ മുഖ്യ പ്രത്യേകത. അതിനാൽ, ആ ഇനത്തിൽ വളരെയധികം പണം ലാഭിക്കുവാൻ കഴിയുമെന്നതും മറ്റൊരു ആകർഷണീയമായ ഘടകമാണ്.
മറ്റൊന്ന്, മറ്റ് വീടുകളുടെ അപേക്ഷിച്ച് നിർമ്മാണച്ചിലവ് വളരെകുറവും, പരിസ്ഥിതി സൗഹാർദ്ദവും, പ്രകൃതി ചൂഷണം ആവശ്യമില്ലാത്ത ഒരു സാങ്കേതിക വിദ്യകളുമാണ് ഇതിന് ഉപയോഗിക്കുന്നത് എന്നതും, ഇ-ക്യൂബ് വീട് നിർമ്മാണത്തെ വ്യത്യസ്തവും , പ്രിയങ്കരവുമാക്കുന്നു.
തറ നിർമ്മാണം മുതൽ വീടിൻറെ മുഴുവൻ നിർമ്മാണത്തിനും ഉപയോഗിക്കുന്നത് നേരത്തെ പറഞ്ഞ റെഡിമെയ്ഡ് ബ്ളോക്കുകൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം വീടുകളുടെ നിർമ്മാണത്തിന്, കരിങ്കല്ലോ .. മണലോ ഒന്നും ആവശ്യമായി വരുന്നില്ല.
ചതുപ്പായ സ്ഥലങ്ങളിൽ പൈലിംഗ് പോലുള്ളവ ഒഴിവാക്കിക്കൊണ്ട് വളരെ കുറഞ്ഞ ചിലവിലും ഉറപ്പിലും ഇത് നിർമ്മിക്കാമെന്നതാണ് ഇതിൻറെ ഏറ്റവും വലിയ സവിശേഷത
.കൂടാതെ ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിൻ്റെ സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്.
ഇ-ക്യൂബ് വീടിൻ്റെ നിർമ്മാണഘട്ടം |
ഉൾവശം വായു നിറഞ്ഞ ബ്ളോക്കുകൾ ഉപയോഗിച്ച് എയർ പോക്കറ്റുകളാക്കിയാണ് ഇതിൻറെ ഭിത്തികളുടെ നിർമ്മാണം. അതുകൊണ്ട് കനത്ത ചൂടുകാലത്തും,, വീടിന് ഉൾവശം എപ്പോഴും തണുപ്പ് നിലനിർത്തുവാൻ സഹായിക്കുന്നു.
കൂടാതെ നല്ല ഫിനിഷിംഗിൽ പണി തീർന്ന ബ്ളോക്കുകൾ ആയതിനാൽ, വളരെ കുറഞ്ഞ കനത്തിൽ മാത്രം പുട്ടിയോ, പ്ളാസ്റ്ററിംഗോ നടത്തി പെയിൻറിംഗ് വർക്കുകളും തീർക്കാവുന്നതാണ്.
അതുപോലെ തന്നെ മറ്റൊരു പ്രധാനകാര്യം വയറിംഗ്, പ്ലംബിംഗ് ജോലികളും ഇതിൽ വളരെ ചിലവ് കുറച്ചും, വേഗത്തിൽ തീർക്കുവാനും, കഴിയും.
ഉൾവശം പൊള്ളയായ ബ്ലോക്കുകളായതിനാൽ, പുറംഭിത്തികൾ വെട്ടിപ്പൊളിക്കാതെ തന്നെ, അതിനകത്ത് ആവശ്യമായ വയറിംഗ് പൈപ്പുകൾ ഇറക്കുവാനും. സ്വിച്ച് ബോർഡുകൾ സ്ഥാപിക്കേണ്ട ഭാഗം മാത്രം മുറിച്ചുമാറ്റി അവിടെ ഇലക്ട്രിക് വയറുകൾ കൊണ്ടുവരാനും സാധിക്കും.
മുഖ്യ സവിശേഷത
ഇപ്പോൾ കേരളത്തിൽ പലസ്ഥലങ്ങളിലും ഇത്തരം ഈ- ക്യൂബ് മോഡൽ ബഹുനില മന്ദിരങ്ങൾ വ്യാപകമായി കാണുവാൻ കഴിയും.
ചതുപ്പുപ്രദേശങ്ങളിലാണ് ഇത്തരം വീടുകളുടെ നിർമ്മാണ സാദ്ധ്യത പലരും കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. വളരെ കുറഞ്ഞചിലവിലും, പെട്ടെന്നും, നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയുമെന്നതും, ഭൂകമ്പത്തെ പോലും പ്രതിരോധിക്കുവാൻ തക്കശേഷിയും, പരിസ്ഥിതി സൗഹാർദ്ദവും, ചൂടിനെ പ്രതിരോധിക്കുവാൻ കഴിയുന്നു എന്നതും തന്നെയാണ് ഇതിൻറെ മുഖ്യ സവിശേഷതയായി പറയുവാൻ കഴിയുക..
- Get link
- X
- Other Apps
Comments