വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും. എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ് അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും. ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില - ഒരു പിടി ഏലക്കായ് - 2 എണ്ണം ചതച്ചത് ഇഞ്ചി ...
എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും. അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നത്. എങ്കിൽപ്പോലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ.! വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്...