Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
പൂർണ്ണമായും വാസ്തു പ്രയോജനപ്പെടുത്തി നിർമ്മിച്ച മനോഹരമായ ഒരുവീട്
കോഴിക്കോട് വേണ്ടൂർക്കുഴിയിലെ ശ്രീഹരിയുടെ 1480 സ്‌ക്വയർഫീറ്റിൽ, പൂർണ്ണമായും വാസ്തു ശൈലി ഉപയോഗിച്ച് വെട്ടുകല്ലിൽ നിർമ്മിച്ച മനോഹരമായ ഒരു വീടാണ് ചിത്രത്തിൽ കാണുന്നത്.
സിറ്റൗട്ടും കടന്ന് കയറിച്ചെല്ലുമ്പോൾ കാണുന്ന മനോഹരമായ ഒരു നടുമുറ്റത്തിന് മുൻപിലും, പുറകിലുമായി ലിവിംഗും, ഡൈനിംഗും സജ്ജീകരിച്ചിരിക്കുന്നു. നടുമുറ്റത്തിന് വലതുഭാഗത്തായി രണ്ട് ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമുകളും, ഇടതുഭാഗത്ത് ഒരു കോമൺ ബാത്ത് റൂമും നൽകിയിട്ടുണ്ട്.
ഡൈനിംഗ് സ്പെയ്സിന് വലതുവശത്ത് വാഷ്ബേയ്സനും,ഇടതുഭാഗത്ത് പൂജാമുറിയും , അടുക്കളയും, വർക്ക്ഏരിയയുമാണ് .
ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത, പൂർണ്ണമായും വാസ്തുവിദ്യ പ്രയോജനപ്പെടുത്തി,കോൺക്രീറ്റ് പരമാവധി ഒഴിവാക്കി പ്രകൃതിയോട് ചേർന്ന്, ചിലവുകുറച്ച് നിർമ്മിച്ചിരിക്കുന്നു എന്നതാണ്.
മരങ്ങളും, കല്ലുകളുമെല്ലാം, ചുറ്റുവട്ടത്തുനിന്നുതന്നെ കണ്ടെത്തിയതിനാൽ,നിർമ്മാണത്തിൽ വലിയൊരു സംഖ്യ തന്നെ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്.
കരിങ്കല്ല്, ഇഷ്ടിക, ഇരുമ്പ് എന്നിവയെ അപേക്ഷിച്ച്, കോൺക്രീറ്റാണ് ലാഭകരമെന്ന് മനസ്സിലാക്കിയതുകൊണ്ട് നടുമുറ്റത്തിന്റെ നാലു തൂണുകൾക്കും, ലിന്റൽ നിർമ്മാണത്തിനും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
വീടിൻറെ മുകൾഭാഗം ഒഴിവാക്കി ഫേബ്രിക്കേഷൻ വർക്കുനടത്തി ഓട് വിരിച്ചിരിക്കുന്നു.
കോൺക്രീറ്റിനോടുള്ള അന്ധമായ വെറുപ്പുകൊണ്ടല്ല, മറിച്ച് അതിന് ഒരു പുനരുപയോഗസാദ്ധ്യത ഇല്ലാത്തതുകൊണ്ടാണ്, അത്തരം നിർമ്മാണത്തിന് കൂടുതൽ താത്പര്യം കാണിക്കാത്തതെന്ന് അതിൻറെ, നിർമ്മാണത്തിന് നേതൃത്വം നൽകിയ, വാസ്തു വിദഗ്ധനും, ഡിസൈനറുമായ ശ്രീ. സിദ്ധാർത്ഥൻ പറയുന്നു
നടുമുറ്റം. വാസ്തു.
ഇത്തരം നടുമുറ്റത്തോടു കൂടിയുള്ള വീടുനിർമ്മാണത്തിൽ ശുദ്ധമായ വായുപ്രവാഹവും, വെളിച്ചവും, വീടിനകത്ത് കൂടുതലായി ലഭിക്കും, എന്നു മാത്രമല്ല, ഗ്രാവിറ്റേഷൻ സെൻറർ ശൂന്യമായതിനാൽ, മറ്റ് വീടുകളെ അപേക്ഷിച്ച് സ്‌ട്രക്‌ചറൽ സ്റ്റെബിലിറ്റി ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
. പ്രധാനമായും, വീട് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയെയാണ് വാസ്തു ഗണിക്കുന്നത്
. ഭാരതീയ വാസ്തു ശാസ്ത്രപ്രകാരം ഭൂമിയിൽ നല്ലതും, ചീത്തയുമായ എല്ലാ ഊർജ്ജവും എവിടേയുമുണ്ടാകും, അത്തരം മൈനസ് എനർജിയെ നശിപ്പിക്കാതെ തന്നെ പോസിറ്റീവ് എനർജിയെ നമുക്ക് അനുകൂലമായി മാറ്റുക എന്നതാണ് വാസ്തു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അത്തരം ചില നിയമങ്ങളും, അളവുകളും തന്നെയാണ് ഈ വീടിൻറെ നിർമ്മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. .
പ്രകൃതി നല്ല രീതിയിൽ നിലനിന്നാൽ മറ്റ് ജീവജാലങ്ങൾക്കും നിലനിൽക്കാം എന്ന സത്യമാണ് മറ്റാരും പറയുന്ന പോലെതന്നെ അദ്ദേഹവും പറയുന്നത്.
ഏകദേശം രണ്ടുവർഷം മുമ്പ് നിർമ്മാണം ആരംഭിച്ചത് ഈ വീടിന് ആകെ ചിലവായത് ഇരുപത് ലക്ഷം രൂപ മാത്രമാണ്.
- Get link
- X
- Other Apps
Comments