സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ
സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ ഓണ സദ്യ വാഴയില വെട്ടി, തൂശനിലയിലിരുന്ന് സദ്യ കഴിക്കാത്ത ഒരു മലയാളിയും ലോകത്തെവിടെയുമുണ്ടാകാനിടയില്ല . പ്രത്യേകിച്ച് തിരുവോണ നാളിൽ . അതിനാൽ ,തിരുവോണവും, അതിൻ്റെ ഭാഗമായ സദ്യയുമെല്ലാം എപ്പോഴും ഗൃഹാതുരത്വം പേറുന്ന അനേകം മനോഹരമായ ഓർമ്മകളായി എക്കാലവും നിലനിൽക്കുകയും ചെയ്യും. അത്രയേറെയാണ് മലയാളിക്ക് സദ്യയോടും, ഓണത്തോടും, പ്രത്യേകിച്ച് കേരളീയ ഭക്ഷ്യ വിഭവങ്ങളോട് കൂടിയ ആ ഇഴയടുപ്പം. എന്നാൽ മലയാളിയുടെ ഏതൊരു ആഘോഷങ്ങളുടേയും അവിഭാജ്യ ഘടകമായ സദ്യയും, അത് വിളമ്പുകയും , കഴിക്കുകയും ചെയ്യുമ്പോഴുള്ള പരമ്പരാഗതമായ ചിട്ടവട്ടങ്ങൾക്കുമപ്പുറം, ഈ ഭക്ഷണരീതികൾക്കുള്ള ഒരു ശാസ്ത്രീയ വശത്തെക്കുറിച്ച് അധികമാരും ചിന്തിച്ചിരിക്കുവാനും ഇടയില്ല. അല്ലങ്കിൽത്തന്നെ ചിലർ ചോദിക്കും, എന്ത് പാരമ്പര്യം? എന്ത് ശാസ്ത്രം ? വിശക്കുമ്പോൾ എവിടെയെങ്കിലും കുത്തിയിരുന്ന് കുറച്ച് ഭക്ഷണം കഴിച്ചാൽപ്പോരെ? അതിനായി തൂശനിലയും, ഭക്ഷണക്രമവും, വിളമ്പുന്ന രീതികളുമെല്ലാം അന്വേഷിക്കുന്നതിൽ എന്തുപ്രസക്തി? ഒറ്റനോട്ടത്തിൽ വളരെ ശരിയായ ഒരു ചോദ്യമാണതെന്ന് തോന്നാമെങ്കിലും അതിൽ വളരെയേറെ ശാസ്ത്രീയമായ അനേകം കാര്യങ്ങ...