ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സ്വപ്നം പോലെ ഒരുവീട്

ആധുനികതയും, പഴമയും ഒരുമിച്ചു ചേർന്ന ഒരു മനോഹര സങ്കൽപം. അതാണ് തൃശൂർജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള, വിദേശമലയാളിയായ അനൂപിൻറേയും, ഭാര്യ സോണിയയുടേയും 3000 സ്ക്വയർ ഫീറ്റിൽ തീർത്ത സ്വപ്നഭവനം.  മുൻവശത്തെ ചെറിയ പടിപ്പുരയും, ബാംഗ്ളൂരിൽ നിന്നും വാങ്ങിയ കടപ്പക്കല്ലുപാകിയ മനോഹരമായ മുറ്റവും, നീളമേറിയ, പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമുള്ള തൂണുകളോടുകൂടിയുള്ള വരാന്തയും കടന്നുചെല്ലുമ്പോൾ, വിശാലമായ ഹാളും, നടുമുറ്റവും, ഓപ്പൺകിച്ചണും അതിനോടുചേർന്നുള്ള ഒരുകോറിഡോറും വീടിനെ സുന്ദരവും, കുളിർമ്മയുള്ളതുമാക്കുന്നു. അടുക്കളയിൽ നിന്ന് ടി.വി. കാണുവാനും, വീടിൻറെ ഏതുഭാഗത്തുനിന്നും.വീട്ടിലേയ്ക്കുവരുന്ന സന്ദർശകരോട് സംവദിക്കുവാനും കഴിയും വിധത്തിലാണ് താഴെ നില രൂപകൽപ്പനചെയ്തതെന്ന്  അനൂപിൻറെ ഭാര്യയും, ബാങ്ക് ജീവനക്കാരിയുമായ സോണിയ പറയുന്നു.  ഒരുമാസ്റ്റർ ബെഡ്റൂം, ഉൾപ്പടെ മൂന്നുബെഡ്റൂമുകളും, ഒരു കോമൺ ബാത്ത്റൂമുമാണ് താഴെ നിലയിൽ നൽകിയിട്ടുള്ളത്.  മുകളിലേയ്ക്കുള്ള സ്റ്റെയർകെയ്‌സുകളും കടന്നുചെല്ലുമ്പോൾ ഇടതുവശത്തായി ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമും, വലതുഭാഗത്തായി ഒരു മിനി തിയേറ്ററും, അതിനോട് ചേർന്ന് ഒരു ബാർ കൗണ്ടറും,ഒരുലൈബ്രറിയു

സ്റ്റീലും,ഹുരുഡീസും, ഉപയോഗിച്ച് ഒരു സൂപ്പർ വീട്!

 കണ്ടു പോരുന്ന ചില കാഴ്ചകൾ, അതിൽ പലതും കുറിച്ചു വെയ്ക്കപ്പെടേണ്ടവ തന്നെയാണ്.! കാരണം ഇന്ന് പ്രത്യേകിച്ച് ,മനുഷ്യൻ മനുഷ്യനെ കാണുന്നത് പോലും ആരോചകമായ ഈ , ഒരു കെട്ട കാലത്ത്.!


https://www.vlcommunications.in/2022/07/blog-post.html



പലകാര്യങ്ങൾക്കായി പല ദേശങ്ങൾ, വീടുകൾ , മനുഷ്യർ, ജീവിതം ഇതെല്ലാം കാണാറുണ്ടങ്കിലും ... കേരളത്തിലെ ഒരു വടക്കൻ ജില്ലയിലേക്ക് നീണ്ട ഈ യാത്രയിൽ ആ വീടിൻറെ അനുഭവം മനം കുളിർപ്പിക്കുന്നതായിരുന്നു.! 

കയറി ചെല്ലുമ്പോൾ പൊട്ടിച്ചിരിച്ച് പൂമ്പാറ്റകളെപ്പോലെ പാറി നടന്നിരുന്ന കുട്ടികളായിരുന്നു... മുഖ്യ ആകർഷണം ! വരാനിരിക്കുന്ന അതിഥികളെ കുറിച്ച് പറഞ്ഞു കേട്ടിട്ടോ എന്തോ എന്നറിയില്ല... വളരെക്കാലത്തെ മുൻപരിചയമുള്ള പോലെയുള്ള കുട്ടികളുടെ  പെരുമാറ്റം അത്ഭുതപ്പെടുത്തി! 

ആദ്യമായി കാണുന്ന അപരിചിതത്വമെന്നുമില്ലാതെ തന്നെ ഗൃഹനാഥൻ ചോദിച്ചു " വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായോ ?"
" ഇല്ല !"
" എവിടെയാ .. നാട്?" ചോദ്യം കുട്ടികളുടെ വകയായിരുന്നു...!

നാട് .. വീട് ... ജനിച്ച സ്ഥലം.. ജോലി..എല്ലാത്തിൻറേയും കതിരും , പതിരും പെറുക്കിയുള്ള ചോദ്യങ്ങൾ ...!
അവർക്ക് എല്ലാം അറിയണമായിരുന്നു.. യാതൊരു മുൻ വിധികളുമില്ലാതെ ...!

വളരെക്കാലങ്ങൾക്കു ശേഷമാണ് വീട്ടിലേക്കു കടന്നുവരുന്ന അതിഥികളുമായി ഇടപഴകുന്ന ഇത്തരം കുഞ്ഞുങ്ങളെ നേരിൽക്കാണുന്നത്.! കാരണം, ഗൃഹനിർമ്മാണ സമയത്തു തന്നെ അവർക്കു വേണ്ടി മുൻകൂട്ടി തയ്യാറാക്കി വെയ്ക്കപ്പെട്ട തീപ്പട്ടിക്കൂടു പോലുള്ള മുറികളിൽ , മൊബൈൽ ഫോണുകൾക്കിടയിൽ മുഖം പൂഴ്ത്തി കിടക്കുന്ന ദൃശ്യങ്ങളാണ് കുറേക്കാലങ്ങളായി , എവിടെയും !

പുറത്തിറങ്ങിയാൽത്തന്നെ,മറ്റാരേയും ശ്രദ്ധിക്കാത്ത ഏതോ ചില അന്യഗ്രഹ ജീവികളെപ്പോലെയാകും അവരുടെ പെരുമാറ്റങ്ങൾ..! അതുമല്ലങ്കിൽ മറ്റുള്ളവരുടെ സാമീപ്യം തീരെ ആഗഹിക്കാത്തതു പോലെയോ ...എന്തെക്കെയോ...!! 
- പ്രത്യേകിച്ച് കോവിഡ് കാലത്തിനു ശേഷം - ! 

അതുകൊണ്ട് തന്നെ ഞാൻ ഗൃഹനാഥനോട് ചോദിച്ചു. " ഇവർ മൊബൈൽ ഗയിമുകളിലൊന്നും താത്പര്യം കാണിക്കാറില്ലേ..?"

" മൊബൈൽ കൈയിൽ വാങ്ങിയാൽ പോലും തുറന്നു നോക്കില്ല...! അവർക്കെന്തോ അതിലൊന്നും വലിയ താത്പര്യമില്ലാത്തതു പോലെ ." 

- ആ പറഞ്ഞതിൽ വളരെയധികം സത്യമുണ്ടന്ന് തോന്നി. മുറികളായി തിരിക്കപ്പെടാത്ത, പ്രകൃതിയോടു ചേരും വിധത്തിൽ നിർമ്മിക്കപ്പെട്ട ഒരു മനോഹരമായ വീട് .!
ആ വീടിനകത്ത് അവരുടേതായ ഒരു ലോകവും, വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ഇഷ്ടം പോലെ ഉണ്ടായിരുന്നു.!

 ഓടിച്ചാടിയും , മറഞ്ഞു നിന്നും , തല കുത്തിയും , സൈക്കിൾ ചവിട്ടുവാനുമെല്ലാം കഴിയുന്ന രീതിയിൽ ഭിത്തികൾ ഒഴിവാക്കി വിശാലമായ ഇടങ്ങളാൽ നിർമ്മിച്ചിരിക്കുന്ന വീട്! 
കോർട്ടുയാടുകളും , ബാൽക്കണികളും , അതിനിടയിൽ തലയുയർത്തി നിൽക്കുന്ന ചെടികളും , പൂക്കളും !
റോഡുവക്കിൽ നിന്നും വളരെ താഴ്ന്ന് ചരിഞ്ഞ് താഴേയ്ക്കു പോകുന്ന ഒരു ഭൂപ്രദേശം
.
 സാധാരണ രീതിയിൽ അത് നിരപ്പാക്കിക്കല്ലുകെട്ടി ഉയർത്തിയതിന് ശേഷം വേണമായിരുന്നു , ആ വീട് പണത് ഉയർത്തുവാൻ.

www.vlcommunications.in



 എന്നാൽ ഇവിടെ ഭൂമിയുടെ കിടപ്പിന് യാതൊരു മാറ്റവും വരുത്താതെ തന്നെ ചരിഞ്ഞ ഭൂപ്രകൃതിയിൽ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചാണ് വീടിൻറെ ഫൗണ്ടേഷൻ നിർമ്മിച്ചിരിക്കുന്നത്.
മുകളിലേക്കുള്ള ഭിത്തികൾ ഹുറുഡീസും , വി. ബോർഡും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു.
മുകൾ വശം പൂർണ്ണമായും കോൺക്രീറ്റ് ഒഴിവാക്കി  ട്രസ്സ് വർക്ക് ചെയ്തിരിക്കുന്നു.!

വിശാലമായ അകത്തളങ്ങളും , ഓപ്പൺ കിച്ചനും അവയ്ക്കു നടുവിലുള്ള കോർട്ട്യാർഡും ആ വീടിനെ വളരെ മനോഹരമാക്കുന്നു !

വീടിൻറെ നിർമ്മാണത്തെക്കുറിച്ചും ഗൃഹനാഥന് വ്യക്തമായ ധാരണകളുണ്ടായിരുന്നു
"വളരെ കുറഞ്ഞ സ്ഥലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളം പോലുള്ള ഒരു ഭൂപ്രദേശത്ത് , കഴിയാവുന്നത്ര പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതിരിക്കുക ,
 പ്രകൃതി ചൂഷണം ചെയ്യുന്നത് പരമാവധി ഒഴിവാക്കുകയും, പരിസ്ഥിതിക്ക് ചേരുന്ന വിധത്തിലുള്ള ഒരു നിർമ്മാണം സാദ്ധ്യമാക്കുകയും ചെയ്യുക." 

- യഥാർത്ഥത്തിൽ, നമ്മുടെ ചുറ്റുപാടും വളരെ വലിയ പരിസ്ഥിതി പ്രേമം വിളിച്ചു കൂവി നടക്കുന്നവർ പോലും
 സ്വന്തം ജീവിതത്തിൽ ഒരിക്കലും പ്രാവർത്തികമാക്കാൻ കൂട്ടാക്കാത്ത കാര്യങ്ങളെ ഇദ്ദേഹം എത്ര മനോഹരമായാണ് സ്വന്തം ഇടങ്ങളിൽ നിർമ്മിച്ചതെന്നോർത്തപ്പോൾ വലിയ സന്തോഷവും, ബഹുമാനവും തോന്നി.!

 അത്തരം ഒരു വീടു നിർമ്മാണത്തിൻറെ എല്ലാ പോസിറ്റീവ് എനർജിയും ആ വീട്ടിൽ വരുന്നവരുടെയും, വീട്ടുകാരുടേയും പെരുമാറ്റങ്ങളിൽ നമുക്ക് കാണുവാനുംകഴിയുമായിരുന്നു..! 
കാരണം കുട്ടികൾ കുട്ടികളുമായും ,
 മാതാപിതാക്കളുമായും, കുട്ടികളും വരുന്ന അതിഥികളുമായുമെല്ലാം, ഉൾച്ചേർന്നു പോകുന്ന ആനന്ദകരമായ ഒരു കാഴ്ചയാണ് അവിടെ നിറഞ്ഞുനിൽക്കുന്നത്.

ഇതെല്ലാം കുട്ടികളുടെ ചിന്തകളിലും, കാഴ്ചകളിലും, മനസ്സിലും നിറയ്ക്കുന്നതാകട്ടെ വളരെ വിശാലമായ ഒരു ലോകവും !

അതുകൊണ്ട് തന്നെ, വീടിൻറെ നിർമ്മാണത്തിലും , ഡിസൈനിലും അത് നിർമ്മിക്കുന്ന വ്യക്തിയുടെ മനോനില തീർച്ചയായും നമുക്ക് കാണുവാൻ കഴിയുമെന്ന് പറയുന്നതും ശരിയാണന്നുതോന്നി..!

www.vlcommunications.in



- മേൽക്കൂരയുടെ കോൺക്രീറ്റും. ഇടഭിത്തികളും കഴിയുന്നതും ഒഴിവാക്കി അതി മനോഹരമായി നിർമ്മിച്ച ആ വീടിനെ സംബന്ധിച്ച് പലരുടേയും സംശയം, ആ വീടിൻറെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ..

 - ഇപ്പോൾ എന്തിനും ഏതിനും കണ്ണടച്ച് വെടിവെക്കുന്ന സോഷ്യൽ മീഡിയയിൽ നിന്ന് തന്നെയായിരുന്നു അത്തരം ചോദ്യങ്ങൾ ഉയർന്നതും..!

"ഒരുപക്ഷേ ഒരിക്കലും വരാൻ സാദ്ധ്യതയില്ലാത്തതോ , അതല്ലങ്കിൽ എന്നെങ്കിലും ഒരിക്കൽ മാത്രം വന്നേക്കാവുന്നതോ ആയ ഒരു കള്ളനെ ഭയന്ന് , നിങ്ങളുടെ ആഗ്രഹങ്ങളും , സങ്കൽപ്പങ്ങളും , ആരോഗ്യവും ഭയത്തിൻറെ കലവറയിൽ പൂട്ടി ഒരു ജീവിതം എന്തിന് ഹോമിക്കണം" എന്നായിരുന്നു ഗൃഹനാഥൻറെ മറു ചോദ്യം!
- കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി സ്കൂൾ അദ്ധ്യാപക വൃത്തി ഉപേക്ഷിച്ച അദ്ദേഹത്തിൻറെ ഭാര്യയും ... ഇന്നിൻറെ മറ്റൊരു അത്ഭുതമായി തോന്നി...!

- അതെ കുടുംബം എന്നത്
 'കൂടുമ്പോൾ ഇമ്പമുള്ളത്' എന്ന വാക്കിനെ നൂറു ശതമാനവും അർഥവത്താക്കുന്ന രീതിയിലുള്ള ഇത്തരം ഒരു വീട്
 നമ്മുടെ കേരളത്തിൽ പുതുതായി മാറിയ കുടുംബ വ്യവസ്ഥയിൽ കുറേക്കാലങ്ങൾക്ക് ശേഷം അന്നാദ്യമായി കാണുകയായിരുന്നു.!

 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌