ലോകം ഭയക്കുന്നു ലാ നിന കാലാവസ്ഥാ വ്യതിയാനത്തെ !
എന്താണ് ലാ നിന? ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ നടക്കുമ്പോൾ, ഇപ്പോൾ ലോകം ഒന്നടങ്കം കാതോർക്കുന്ന ഒരു നാമമാണ്! ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ലാ നിന സാന്നിദ്ധ്യം മൂലം കനത്ത തണുപ്പും മിന്നൽ പ്രളയവുമെല്ലാമാകും ഫലമെന്ന് പ്രവചിക്കപ്പെടുമ്പോൾ മറ്റുചില രാജ്യങ്ങളിൽ കനത്ത ചൂടും വരൾച്ചയുമാകും ലാ നിന പ്രതിഭാസത്തിൽ സംഭവിക്കുകയെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ലോകം ഭയക്കുന്നു ലാ നിന കാലാവസ്ഥാ വ്യതിയാനത്തെ എന്താണ് ലാ നിന പ്രതിഭാസം? ശാന്തസമുദ്രത്തിൽ ഭൂമദ്ധ്യരേഖയോട് ചേർന്നുള്ള കിഴക്കൻ മദ്ധ്യഭാഗങ്ങളിലെ സമുദ്രോപരിതലത്തിലെ താപനില സാധാരണ രീതിയിൽ നിന്നും താഴുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ലാ നിന . ഇതിന് മുൻപ് സമുദ്രോപരിതലം കൂടുതൽ ചൂടുപിടിക്കുമ്പോൾ , എൽ നിനോ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രതിഭാസത്തിന് നേർ വിപരീതമാണ് ലാ നിന . ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്, സമുദ്രോപരിതലത്തിൽ ആണെങ്കിലുംഇ ത്, ആഗോള അന്തരീക്ഷത്തിൻ്റെ ഗതിവിഗതികളേയും, കാറ്റിനേയും, കാലാവസ്ഥയേയും നിയന്ത്രിക്കുവാൻ തക്ക ശേഷിയുള്ളവയാണ്. അതുകൊണ്ട് തന്നെ, വരാനിരിക്കുന്ന നാളുകളിൽ ലാ നിന പ്രതിഭാസം ശക്തമായാൽ ഇത് ലോകത്...