<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Posts

Featured

അട്ടപ്പാടിയും, പ്രിയപ്പെട്ട അപ്പവും സ്റ്റൂ കറിയും

 അട്ടപ്പാടിയുടെ തണുപ്പുവാരിപ്പുതച്ച ഒരു പ്രഭാതം . ദൂരേക്ക് നീണ്ടുപോകുന്ന മലനിരകൾ .... അവയ്ക്കുള്ളിൽ നിന്നും സൂര്യരശ്മികൾ എത്തി നോക്കുവാൻ തുടങ്ങുന്നതേയൊള്ളൂ !  ചുറ്റും കിളികളുടെയും നനുത്ത കാറ്റിൻറേയുമെല്ലാം മർമ്മരം ! ശാന്തവും നിഗൂഢവുമായ താഴ് വാരങ്ങൾ. കടും നീല വർണ്ണത്തിൽ മലകളോട് ചേർന്നു നിൽക്കുന്ന ആകാശവും മേഘക്കൂട്ടങ്ങളും,  അട്ടപ്പാടിയുടെ ഏതോ ഒരു കുന്നിൻ ചരിവിൻ്റെ മുകളിലുള്ള ഒരുഹോം സ്റ്റെയാണ്. ചെറുതെങ്കിലും വളരെ മനോഹരമായി കല്ലും , ഇഷ്ടികയുമുപയോഗിച്ചതെല്ലാം പ്രകൃതിയോട് ചേർന്ന് നിൽക്കും വിധംതന്നെ നിർമ്മിച്ചിരിക്കുന്നു. അട്ടപ്പാടി സത്യത്തിൽ ഇന്നലെ രാത്രി ഏറെ വൈകി ഇവിടെ വന്നു കയറുമ്പോൾ ഈ പ്രദേശം ഇത്രയേറെ മനോഹരമാണെന്ന് കരുതിയില്ല. താഴെ അഗാധമായ കൊക്കയാണന്ന മുന്നറിയിപ്പുണ്ടായതിനാൽ അസമയത്ത് പുറത്തിറങ്ങി നോക്കിയതുമില്ല. അട്ടപ്പാടിയിലൂടെ സന്ധ്യാസമയം കഴിഞ്ഞാലുള്ള റോഡുയാത്ര അത്ര സുരക്ഷിതമല്ലാത്തതിനാൽ ഇരുൾ മൂടിത്തുടങ്ങുമ്പോഴേക്കും ഇവിടെ എത്തിച്ചേർന്നിരുന്നു. എങ്കിൽ പോലും കനത്ത തണുപ്പിലും, ചുരവും, തിരിവും, വളവുമുള്ള പാതകളും താണ്ടിയുള്ള യാത്രക്ക് പറഞ്ഞറിയിക്കാനാകാത്തത്ര മനോഹാരിത തന്നെയായി...

മികച്ച ഇൻറർലോക്ക് ഇഷ്ടിക എങ്ങിനെ തിരഞ്ഞെടുക്കാം ?

ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ.!

കുറഞ്ഞ ചിലവിൽ ഒരു കുഞ്ഞു വീട്

ഒരു വീടു നിർമ്മാണത്തിൻറെ പൊല്ലാപ്പുകൾ.