ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്. നല്ല വേനൽക്കാലത്ത് ശരീരം തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe) വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad) പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്. കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്. അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി ആവശ്യമായ ചേരുവകൾ . 1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ് 2. കക്കരിക്ക (Cucumber) അരക്കപ്പ് . 3. ചുവന്ന ഉള്ളി (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്. ...
(ലാട്രേറ്റ് ) വെട്ടുകല്ലിൽ നിർമ്മിച്ച വീട് ലാട്രേറ്റ് വീടുകൾ കോഴിക്കോട് വേണ്ടൂർക്കുഴിയിലെ ശ്രീഹരിയുടെ 1480 സ്‌ക്വയർഫീറ്റിൽ, പൂർണ്ണമായും വാസ്തു ശൈലി ഉപയോഗിച്ച് വെട്ടുകല്ലിൽ നിർമ്മിച്ച മനോഹരമായ ഒരു വീടാണ് ചിത്രത്തിൽ കാണുന്നത്. സിറ്റൗട്ടും കടന്ന് കയറിച്ചെല്ലുമ്പോൾ കാണുന്ന മനോഹരമായ ഒരു നടുമുറ്റത്തിന് മുൻപിലും, പുറകിലുമായി ലിവിംഗും, ഡൈനിംഗും സജ്ജീകരിച്ചിരിക്കുന്നു. നടുമുറ്റത്തിന് വലതുഭാഗത്തായി രണ്ട് ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂമുകളും, ഇടതുഭാഗത്ത് ഒരു കോമൺ ബാത്ത് റൂമും നൽകിയിട്ടുണ്ട്. ഡൈനിംഗ് സ്പെയ്സിന് വലതുവശത്ത് വാഷ്ബേയ്സനും,ഇടതുഭാഗത്ത് പൂജാമുറിയും , അടുക്കളയും, വർക്ക്ഏരിയയുമാണ് . (ലാട്രേറ്റ് ) വെട്ടുകല്ലിൽ നിർമ്മിച്ച വീട് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത, പൂർണ്ണമായും വാസ്തുവിദ്യ പ്രയോജനപ്പെടുത്തി,കോൺക്രീറ്റ് പരമാവധി ഒഴിവാക്കി പ്രകൃതിയോട് ചേർന്ന്, ചിലവുകുറച്ച് നിർമ്മിച്ചിരിക്കുന്നു എന്നതാണ്. മരങ്ങളും, കല്ലുകളുമെല്ലാം, ചുറ്റുവട്ടത്തുനിന്നുതന്നെ കണ്ടെത്തിയതിനാൽ,നിർമ്മാണത്തിൽ വലിയൊരു സംഖ്യ തന്നെ കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. കരിങ്കല്ല്, ഇഷ്ടിക, ഇരുമ്പ് എന്നിവയെ അപേക്ഷിച്ച്, ക...