<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 ഒരു മഴക്കാലത്തിൻറെ ഓർമ്മക്ക് ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്.കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത.   വാഗമൺ മൊട്ടക്കുന്നുകൾ വാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക. കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.  വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മലനിരകളും ഒക്കെ തന്നെയാണ്. അകലേയ്ക്ക് ആരോ വരച്ചുവെച്ചതുപോലെയുള്ള നിരവധി മൊട്ടക്കുന്നുകള

ഒരു മഴക്കാലത്തിൻറെ ഓർമ്മക്ക്

-മഴക്കാലം -

വലിയ ഗൃഹാതുര സ്മരണകളിലേക്ക് നമ്മെ പലപ്പോഴും നയിക്കുന്ന ഒരു മനോഹരമായ കാലം! 
 ഒരു തലമുറയുടെ ,ബാല്യം മുതൽ വാർദ്ധക്യം വരെ ... ഉള്ളു നിറയ്ക്കുന്ന കുറേ ഓർമ്മകളുടെ പശ്ചാത്തലസംഗീതം പോലെ അത് പലപ്പോഴും നിറഞ്ഞു നിൽക്കുന്നു....!
ഒരു കാലത്ത് മനുഷ്യർ തങ്ങളുടെ ജീവിതം തന്നെ കരുപ്പിടിപ്പിച്ചിരുന്നത് , കൃഷിയും ... അതുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളിലൂടെയുമായിരുന്നു.!

https://www.vlcommunications.in/2022/07/blog-post_17.html



അങ്ങിനെയുള്ള ഒരു കാർഷികേരളത്തിൻറെ നിത്യജീവിത യാഥാർത്ഥ്യങ്ങളിൽ, പ്രകൃതിയ്ക്കും, കാലാവസ്ഥയ്ക്കും വളരെയേറെ പ്രാധാന്യം കല്പിച്ചിരുന്നു.. 
മഴക്കാലം, ശൈത്യകാലം , എന്നിങ്ങനെ മാറി വരുന്ന ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിവിധയിനം കൃഷി രീതികൾ തുടർന്ന് വരികയും, , വിളവെടുക്കുകയും, ചെയ്തു.

അങ്ങിനെ കേരളത്തിൻറെ കാലാവസ്ഥയും,പ്രകൃതിയും, മനുഷ്യനും കൈകോർത്തതിൻറെ ഫലമെന്നോണം കേരളം പച്ചപുതച്ച സമൃദ്ധമായ കാർഷിക കേരളമാവുകയും, കേരളത്തിൻറെ ഏതൊരു ആഘോഷങ്ങളും, കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഉത്സവങ്ങളായി മാറിത്തീരുകയും ചെയ്തു.!


ഇത്രയും പറയുവാൻ കാരണം പണ്ട് മഴക്കാലമെന്ന് പറയുമ്പോൾ , ആദ്യം മനസ്സിലേയ്ക്കൊടിയെത്തുക , വരാലുകളും , പരൽ മീനുകളും , വലിയ കുളങ്ങളും , തോടുകളും , നിറഞ്ഞൊഴുകുന്ന പാടവരമ്പുമെല്ലാമായിരുന്നു .

അതിനിടയിൽ, ശക്തമായി ഒഴുകി വരുന്ന മഴവെള്ളപ്പാച്ചിലുകളെ ...ചാലു കീറി ഒഴുക്കിവിടുന്നതിനും , തെങ്ങിൻ തോപ്പുകളിൽ തടം മൂടുവാനും , മറ്റു കൃഷിപ്പണികളുമായി സദാ സമയവും പാളത്തൊപ്പിയും , തോർത്ത് മുണ്ടുമുടുത്ത് തൂമ്പയും , കലപ്പയുമായി നീങ്ങുന്ന നിരവധി കർഷക തൊഴിലാളികളും നാടിൻറെ നാനാ ഭാഗത്ത് ദൃശ്യമായിരുന്നു.!

 മറ്റൊരു ഭാഷയിൽ പറഞ്ഞാൽ കാർഷികേരളത്തിൻറെ ജീവനാഡി എന്നു തന്നെ പറയാം ! 
അന്നത്തെ കാലാവസ്ഥ പ്രവചനമെന്നാൽ ഒരു പരിധി വരെ മണ്ണും , കൃഷിയും, പ്രകൃതിയുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന ഇത്തരം കർഷകതൊഴിലാളികളുടെ ചില കണക്കുകളായിരുന്നു.!

 പലപ്പോഴും മഴക്കാല ചിത്രങ്ങൾക്കിടയിൽ എവിടെ
യെങ്കിലുമായി , മേൽപ്പറഞ്ഞ ഒരു കർഷകത്തൊഴിലാളിയുടെയെങ്കിലും ബിംബങ്ങളില്ലാത്ത ചിത്രങ്ങൾ അക്കാലത്ത് അപൂർവ്വം.! 

എന്തായാലും, പ്രത്യേകിച്ച് കള്ള കർക്കിടമെന്ന വിളിപ്പേരുള്ള ആ പെരുമഴക്കാലം സാധാരണക്കാരായ മനുഷ്യരും, കൂലിത്തൊഴിലാളികളുമെല്ലാം ഒരു വലിയ ദരിദ്ര കാലം കൂടിയായിരുന്നു..!

 പഞ്ഞമാസമെന്ന് ഓമനപ്പേരിട്ടു വിളിച്ചിരുന്ന, കൃഷിയും, ജോലിയും, കൂലിയുമൊന്നുമില്ലാതിരുന്ന ആ പട്ടിണി കാലങ്ങളിൽ, അന്നൊക്കെ പറമ്പുകളിലും തൊടിയിലുല്ലാം സമൃദ്ധമായി വളരുന്ന ചീര, മത്തൻ, കുമ്പളം, തഴുതാമ, പയർ ഇല, താൾ തുടങ്ങി അക്കാലത്ത് സുലഭമായി ലഭിച്ചിരുന്ന ഇലകൾ ഉപയോഗിച്ചുള്ള കറികളും , കഞ്ഞിയും, ചക്ക പപ്പടവും.
പ്രധാന ഭക്ഷണ വിഭവങ്ങളായിരുന്നു.!

 പക്ഷേ ... കാലങ്ങൾ വളരെയേറെ കഴിഞ്ഞു പോവുകയും, മനുഷ്യർ അതിലേറെ സാമൂഹ്യ പുരോഗതി കൈവരിച്ചു എന്നും അവകാശപ്പെടുന്ന ഇക്കാലത്ത്,
വലിയ തോതിലുള്ള പഞ്ഞത്തിന്റേയും, ഇല്ലായ്മയുടേയുമൊന്നും കഥകളൊന്നും പുതുതലമുറയ്ക്ക് പറയുവാനായില്ലങ്കിലും,
 ഇപ്പോഴും ബഹുഭൂരിപക്ഷവും ,
ആരോഗ്യസംരക്ഷണത്തിൻറെ കാര്യത്തിൽ , പണ്ട് ഇല്ലായ്മയുടെ കാലങ്ങളിൽ സ്വീകരിച്ചിരുന്ന ജീവിത രീതികളും ഭക്ഷണക്രമങ്ങളും എല്ലാം ഇപ്പോഴും തുടരുന്നു
 പഴയകാല തലമുറ എത്രമാത്രം പ്രകൃതിയോട് ചേർന്ന് ജീവിച്ചിരുന്നു എന്നതിന്റെ വലിയൊരു അടയാളമായിത്തന്നെ നമുക്ക് രേഖപ്പെടുത്താവുന്നതാണ്. 

മാത്രമല്ല പ്രകൃതിയിലൂടെയും , പ്രകൃതി ജീവിതത്തിലൂടെയും പരമ്പരാഗതമായി പഴയ തലമുറ ആർജ്ജിച്ചെടുത്ത പല കാര്യങ്ങളും ഇന്നത്തെ ശാസ്ത്ര യുഗത്തിലും മനുഷ്യർ അതിനെ
തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുന്നു എന്നതും വളരെ ശ്രദ്ധേയം.തന്നെ..!! 

മഴയും, മഴക്കാലവുമെല്ലാം ഒരു വിഭാഗത്തിൻ്റെ പട്ടിണിയുടെയും പരിവട്ടങ്ങളുടെയും കാലമായി നിലനിൽക്കുമ്പോൾ തന്നെ... മഴയുടെ ചില കാൽപ്പനിക ഭാവങ്ങൾ നമ്മുടെ കഥകളിലും, കവിതകളിലും, പാട്ടുകളിലും, സിനിമകളിലും, എന്തിന് നമ്മുടെ ചിന്തകളിൽ പോലും ഇപ്പോഴും മനോഹരമായി നിറഞ്ഞു നിൽക്കുന്നു.

 ഒരു പ്രമുഖ സിനിമയിൽ മരണത്തിൻറെ മിത്തായും. മറ്റൊരു സിനിമയിൽ പ്രണയത്തിൻറെ ഭാവമായും , ചിലയിടങ്ങളിൽ ഗൃഹാതുരത്വം പടർത്തുന്ന സംഗീതമായും ഇങ്ങിനെ ഏതു തരത്തിലുള്ള ഭാവങ്ങളിലാണ് മഴയെ നാം കൊണ്ടാടുന്നത്...!

 അൽപ്പം കൂടി പുറകോട്ട് പോയാൽ ബാല്യകാല സ്മരണകളിലാകും കുറച്ചു കൂടെ പഴയ തലമുറ തങ്ങളുടെ മഴക്കാലങ്ങളെ ഓർമ്മിച്ചെടുക്കുക...!

കാരണം വർണ്ണക്കുടകളും , സാധാരണ കുടകളുമെല്ലാം വരുന്നതിനും മുൻപേ വലിയ വലിപ്പത്തിലുള്ള ചേമ്പിലകളായിരുന്നു അന്നത്തെ മനുഷ്യരുടെ മഴയെ പ്രതിരോധിക്കുവാനുള്ള ഏക മാർഗ്ഗം.!

സ്കൂളുകളിലേക്ക് പോകുന്ന കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അന്നത്തെ കാലത്ത് ചേമ്പില തലയിൽ ചൂടി പോകുന്ന കാഴ്ച സർവ്വസാധാരണമായിരുന്നു.!

 പിന്നീട് കാലവും, കാലാവസ്ഥയും, മനുഷ്യ ജീവിതവും ആധുനികത പ്രാപിക്കാൻ തുടങ്ങിയതോടെ ... മനുഷ്യർ, മഴയെന്നല്ല... മാറി വരുന്ന ഓരോ കാലാവസ്ഥയേയും, കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും , ആശങ്കപ്പെടാനും , ഭയക്കുവാനും തുടങ്ങി.!

 കാരണം, ഈ കാലഘട്ടത്തിൽ മഴയെന്നാൽ പ്രളയവും, വെയിലെങ്കിൽ വരൾച്ചയുമാണ് ...

 മഞ്ഞുകാലങ്ങളിൽ മഴ പെയ്യുകയും, ചിലപ്പോഴെല്ലാം കനത്ത ചൂടും അനുഭവപ്പെടുന്ന വല്ലാത്ത രോഗാതുരമായ ഒരു കാലാവസ്ഥയാണ് ഇന്ന് നമ്മളും , ലോകവും എല്ലാം തന്നെ അനുഭവിക്കുന്നതും, സാക്ഷ്യം വഹിക്കുന്നതും...!

 അതുകൊണ്ട് തന്നെ ഇനി പ്രകൃതിയെക്കുറിച്ചും . മനുഷ്യരെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ... മനോഹരമായ ഒരു മഴക്കാല ഓർമ്മകളെക്കുറിച്ചുമെല്ലാം
 ഇനി എത്ര കാലം നമുക്ക് സംസാരിക്കാൻ കഴിയും , വലിയ ഒരു ചോദ്യ ചിഹ്നമായും , ആശങ്കപ്പെടുത്തുന്ന കാര്യവുമായി എപ്പോഴും മുന്നിൽ നിറഞ്ഞു നിൽക്കുന്നു.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌