ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

സ്വർഗ്ഗം തീർക്കുന്ന വീടുകൾ !

സ്വർഗ്ഗം തീർക്കുന്ന വീടുകൾ ! ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു.  ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ ചെയ്യുക, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാം മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ  വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവ...

ഒരു പ്രകൃതി വീട്

  ചെങ്കല്ലിൽ നിർമ്മിച്ച പ്രകൃതിവീട് ഒരു പ്രകൃതി വീട് തൃശൂർ ജില്ലയിലെ മതിലകത്ത് അദ്ധ്യാപകനായ ശ്രീ. രാഗേഷിൻറെ ചിരകാല സ്വപ്നമായിരുന്നു ഓട്മേഞ്ഞ ഒരുവീട് എന്നത്. ഓട്മേയുക എന്നത് മാത്രമല്ല,വളരെലളിതവും ഒപ്പം പ്രകൃതിയോട് ചേരുന്നതുമാകണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം.! ആഗ്രഹങ്ങളും മനസ്സിൽ പേറി കുറച്ചു കാലം നടന്നതല്ലാതെ അതിൻ്റെ നിർമ്മാണത്തിന് യോഗ്യമായ ഒരാളെ കണ്ടെത്താൻ സാധിച്ചതുമില്ല. അങ്ങിനെയിരിക്കുമ്പോഴാണ് അദ്ദേഹം ലാറി ബേക്കറെക്കുറിച്ചും , ബേക്കർ വിഭാവനം ചെയ്ത തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്റ്റ് ഫോർഡ് എന്ന സ്ഥാപനത്തേയും കുറിച്ച് അറിയുന്നത്. കോസ്റ്റ് ഫോർഡുമായി ബന്ധപ്പെടുകയും അങ്ങിനെ അവിടുത്തെ ആർക്കിടെക്റ്റായ ശ്രീ. ശാന്തി ലാലിൻറെ ഡിസൈനുകൾ അനുസരിച്ച് ആയിരത്തി ഇരുന്നൂറ് സ്ക്വയർ ഫീറ്റിലുള്ള ഈ വീട് നിർമ്മിക്കുകയായിരുന്നു. സിറ്റൗട്ടും, നടുമുറ്റവും , രണ്ട് ബെഡ് റൂമുകളും ചേർന്ന വീടിൻ്റെ ലിവിങ്ങും . ഡൈനിങ്ങുമെല്ലാം ഓപ്പൺ കിച്ചനോട് ചേർത്ത് വെച്ചിരിക്കുന്നു. വീടിൻ്റെ പ്രധാന ഹൈലൈറ്റ് എന്നത് നടുമുറ്റമാണ്. വെയിലും, നിലാവും , മഴയുമെല്ലാം വീടിനകത്തേക്ക് കയറി വരും വിധം അത് മനോഹരമാണ്. കൂടാതെ ക...

കേരളത്തിൻറെ സർപ്പക്കാവുകൾ.

  ഒരു വിശ്വാസത്തിൻറെ ഭാഗമല്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ ഇന്ന്,കേരളത്തിലെ വിരലിലെണ്ണാവുന്നതാണങ്കിൽപ്പോലും, ഏതെങ്കിലും, കാവുകളോ , കുളങ്ങൾ പോലുമോ ഇപ്പോൾ,അവശേഷിക്കുമായിരുന്നോ എന്നത്, സംശയമാണ്.! കാരണം, കേരളത്തിലെവിടേയും ഇപ്പോൾ പഴയ കാവുകളും പറമ്പുകളുമെല്ലാം വെട്ടിത്തെളിച്ച് വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുടെ ഭാഗമായി , കൂറ്റൻ ബംഗ്ലാവുകളും, ഫ്ലാറ്റുകളുമെല്ലാം വലിയ രീതിയിൽ പണിതുയർത്തിക്കഴിഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ, എന്തുകൊണ്ടോ തീരെ ഒഴിവാക്കാൻ കഴിയാത്തവിധം ചില കാവുകളും അതിനോടനുബന്ധമായ കുളങ്ങളും അവശേഷിക്കുന്ന തൊഴിച്ചാൽ ബാക്കിയെല്ലാം ഏതോ പഴങ്കഥയുടെ ഓർമ്മകൾ മാത്രമാണ്.   കാവുകളുടെ പ്രസക്തി സത്യത്തിൽ എന്തായിരുന്നു കാവുകളുടെ പ്രസക്തി...?    കാവുകൾ, ഒരിക്കലും വെറും വിശ്വാസത്തിൻറെ  ഭാഗമായ സർപ്പങ്ങളേയോ , പാമ്പുകളെയെല്ലാം കുടിയിരുത്തിയിരിക്കുന്നതോ, ആരാധിക്കുന്നതോ,ആയ ഒരിടം മാത്രമായിരുന്നില്ല. എന്താണ് കാവുകൾ? അത് , പ്രകൃതിയും, മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വലിയൊരു പാരമ്പര്യത്തിൻ്റെ കണ്ണിയായിരുന്നു.  ഭൂമിയുടെ വിശാലതകൾക്കകത്ത്, ഏതെങ്കിലും ഒരു പ്രത്യേക കോണി...